ചെന്നൈയില്‍ എംപിയുടെ മകള്‍ ഓടിച്ച കാറിനടിയില്‍പ്പെട്ട് യുവാവ് മരിച്ചു
Wednesday, June 19, 2024 2:45 PM IST
ചെന്നൈ: വൈ.എസ്.ആര് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എം.പി ബീദ മസ്താന് റാവുവിന്റെ മകള്‍ മാധുരി ഓടിച്ച കാറിനടിയില്‍പ്പെട്ട് യുവാവ് മരിച്ചു. റോഡരികിലെ നടപ്പാതയില്‍ ഉറങ്ങിക്കിടന്ന 24-കാരനായ യുവാവ് ആണ് മരിച്ചത്. സുര്യ എന്ന യുവാവാണ് മരിച്ചതെന്ന് പോലീസ് കണ്ടെത്തി.
തിങ്കളാഴ്ച രാത്രി ബസന്ത് നഗറിലാണ് സംഭവം. മാധുരിയും സുഹൃത്തും സഞ്ചരിച്ച ബി.എം.ഡബ്ല്യു കാര്‍ യുവാവിന്റെ മേല്‍ കയറിയിറങ്ങുകയായിരുന്നു. അപടകത്തിന് ശേഷം കടന്നുകളഞ്ഞ മാധുരിയെ പോലീസ് പിന്നീട് പിടികൂടി.
അറസ്റ്റിലായ മാധുരിയെ പിന്നീട് ജാമ്യം നല്കി വിട്ടയച്ചു.