കൊ​ച്ചി: താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ പ്ര​സി​ഡ​ന്‍റാ​യി മോ​ഹ​ൻ​ലാ​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. തു​ട​ർ​ച്ച​യാ​യ മൂ​ന്നാം​ത​വ​ണ​യാ​ണ് മോ​ഹ​ൻ​ലാ​ൽ പ്ര​സി​ഡ​ന്‍റാ​കു​ന്ന​ത്. എ​തി​രി​ല്ലാ​തെ​യാ​ണ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേക്ക് താ​രം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി, വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്കാ​ണ് ഇ​നി മ​ത്സ​രം ന​ട​ക്കാ​നു​ള്ള​ത്. ഇ​ട​വേ​ള ബാ​ബു സ്ഥാ​ന​മൊ​ഴി​യു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​യ്ക്ക് സി​ദ്ദീ​ഖ്, ന​ടി കു​ക്കു പ​ര​മേ​ശ്വ​ര​ൻ, ഉ​ണ്ണി ശി​വ​പാ​ൽ എ​ന്നി​വ​രാ​ണ് പ​ത്രി​ക സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ജ​ഗ​ദീ​ഷ്, മ​ഞ്ജു പി​ള്ള, ജ​യ​ൻ ചേ​ർ​ത്ത​ല എ​ന്നി​വ​രാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ക. ജൂ​ൺ 30ന് ​ന​ട​ക്കു​ന്ന അ​മ്മ​യു​ടെ ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക.