കോണ്‍ഗ്രസില്‍ നിന്ന് ഇനിയും നേതാക്കള്‍ പുറത്തുവരും: ഹരിയാന മുഖ്യമന്ത്രി
Wednesday, June 19, 2024 10:29 AM IST
ന്യൂഡല്‍ഹി: ദേശീയ തലത്തിലെ പോലെ തന്നെ ഹരിയാനയിലും കോണ്‍ഗ്രസില്‍ കുടുംബാധിപത്യമാണെന്നും ഇനിയും നേതാക്കള്‍ ആ പാര്‍ട്ടിയില്‍ നിന്നു പുറത്തുവരുമെന്നും ഹരിയാന മുഖ്യമന്ത്രി നായബ് സിംഗ് സെയ്നി. എംഎല്‍എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന കിരണ്‍ ചൗധരി പാര്‍ട്ടിവിട്ടത് ചൂണ്ടികാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കോണ്‍ഗ്രസ് നേതാവ് ഭൂപീന്ദര്‍ സിംഗ് ഹൂഡ മകനെ ഉയര്‍ത്തികൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നും മറ്റ് നേതാക്കളെ തഴയുകയാണെന്നും സെയ്നി കുറ്റപ്പെടുത്തി. ഹൂഡയുടെ ഇത്തരം സമീപനങ്ങളില്‍ പലരും മടുത്തിരിക്കുകയാണെന്നും വരുന്ന ദിവസങ്ങളില്‍ അവരും പാര്‍ട്ടി വിട്ട് പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. വൈകാതെ കോണ്‍ഗ്രസ് പാര്‍ട്ടി അവസാനിക്കുമെന്നും ഹരിയാന മുഖ്യമന്ത്രി പറഞ്ഞു.
കോണ്‍ഗ്രസ് വിട്ട കിരണ്‍ ചൗധരി ഉടന്‍ ബിജെപിയില്‍ ചേരുമെന്നാണ് സൂചന. കഴിഞ്ഞദിവസമാണ് അവര്‍ കോണ്‍ഗ്രസ് വിട്ടത്.