പു​ല്‍​പ്പ​ള്ളി: ആ​ദി​വാ​സി യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു. പാ​ടി​ച്ചി​റ സ്വ​ദേ​ശി കെ.​ബി. ര​വി​യെ​യാ​ണ് (56) അ​റ​സ്റ്റ് ചെ​യ്ത​ത്. എ​പി​ജെ ന​ഗ​ര്‍ കോ​ള​നി​യി​ലെ യു​വാ​വി​നെ​യാ​ണ് ഇ​യാ​ൾ ത​ട​ഞ്ഞു​നി​ര്‍​ത്തി ആ​ക്ര​മി​ച്ച​ത്.

ഇ​ക്ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. ശ​ശി​മ​ല ആ​ല​ത്തൂ​രി​ല്‍ വെ​ച്ച് ര​വി​യു​ടെ ക​ട​യി​ല്‍ കൊ​ടു​ക്കാ​നു​ള്ള പ​ണം കൊ​ടു​ത്തി​ല്ലെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം.

ക​ത്തി​കൊ​ണ്ടു​ള്ള ആ​ക്ര​മ​ണ​ത്തി​ല്‍ യു​വാ​വി​ന്‍റെ വ​ല​ത് കൈ​വി​ര​ലു​ക​ള്‍​ക്കും തു​ട​ക്കും പ​രി​ക്കേ​റ്റു. പു​ല്‍​പ്പ​ള്ളി പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സ്, ആ​ദി​വാ​സി പീ​ഡ​ന നി​രോ​ധ​ന നി​യ​മ​ത്തി​ന് കീ​ഴി​ല്‍ വ​രു​ന്ന​തി​നാ​ല്‍ പി​ന്നീ​ട് മാ​ന​ന്ത​വാ​ടി സ്പെ​ഷ്യ​ൽ മൊ​ബൈ​ൽ സ്ക്വാ​ഡ് യൂ​ണി​റ്റി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.