കോ​ട്ട​യം: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വി​ജ​യ​ചി​ഹ്ന​മാ​യ ഓ​ട്ടോ​റി​ക്ഷ ഔ​ദ്യോ​ഗി​ക ചി​ഹ്ന​മാ​യി അം​ഗീ​ക​രി​ച്ച് കേ​ര​ള കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി.

ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യു​ടെ തീ​രു​മാ​ന​മ​നു​സ​രി​ച്ച് സ്ഥി​രം ചി​ഹ്ന​മാ​യി ഓ​ട്ടോ​റി​ക്ഷ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ചെ​യ​ര്‍​മാ​ന്‍ പി.​ജെ. ജോ​സ​ഫ് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സ​മീ​പി​ക്കും.

കേ​ര​ള കോ​ണ്‍​ഗ്ര​സു​ക​ളു​ടെ വി​വി​ധ പി​ള​ര്‍​പ്പു​ക​ളി​ല്‍ ആ​ന, കു​തി​ര, സൈ​ക്കി​ള്‍ തു​ട​ങ്ങി​യ ചി​ഹ്ന​ങ്ങ​ളാ​ണ് പ​ല​പ്പോ​ഴാ​യി ജോ​സ​ഫ് വി​ഭാ​ഗ​ത്തി​നു​ണ്ടാ​യി​രു​ന്ന​ത്.

അ​വ​സാ​ന പി​ള​ര്‍​പ്പി​ലെ ത​ര്‍​ക്ക​ത്തി​ലും വ്യ​വ​ഹാ​ര​ത്തി​ലും ര​ണ്ടി​ല കേ​ര​ള കോ​ണ്‍​ഗ്ര​സ് -എ​മ്മി​ന് അ​നു​കൂ​ല​മാ​യി കോ​ട​തി വി​ധി​യു​ണ്ടാ​യി. കോ​ട്ട​യ​ത്ത് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യ ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജി​ന് വൈ​കി​ക്കി​ട്ടി​യ ചി​ഹ്നം ഓ​ട്ടോ​റി​ക്ഷ വ​രും തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും ഔ​ദ്യോ​ഗി​ക​മാ​ക്കാ​നാ​ണ് തീ​രു​മാ​നം.