മൂ​ലേ​ടം: നി​യ​ന്ത്ര​ണം വിട്ട ബൈക്ക് വൈ​ദ്യു​ത പോ​സ്റ്റി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന യു​വാ​വി​നെ ഗു​രു​ത​ര​ പ​രി​ക്കു​ക​ളോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം 6.30ന് ​നാ​ട്ട​കം ഗ​സ്റ്റ് ഹൗ​സി​ന് സ​മീ​പ​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കൊ​ല്ലാ​ട്, കൊ​ല്ല​ൻ ക​വ​ല പ​ള്ളി​ക്കു​ന്നേ​ൽ സു​രേ​ഷി​ന്‍റെ (ജി​മോ​ൻ) മ​ക​ൻ സ​ച്ചി​ൻ സു​രേ​ഷ് (19) ആ​ണ് മ​രി​ച്ച​ത്. സ​ച്ചി​ന്‍റെ അ​യ​ൽ​വാ​സി​യും സു​ഹൃ​ത്തു​മാ​യ പ​ള്ളി​ക്കു​ന്നേ​ൽ ജോ​സി​ന്‍റെ മ​ക​ൻ സെ​ഫി​ൻ ജോ​സ് (19)നാ​ണ് പ​രി​ക്കേ​റ്റ​ത്.

മൂ​ലേ​ട​ത്തു നി​ന്നും കൊ​ല്ലാ​ട്ടേ​ക്ക് വ​രു​മ്പോ​ഴാ​ണ് അ​പ​ക​ടം. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു റോ​ഡി​ൽ കി​ട​ന്ന ഇ​രു​വ​രേ​യും നാ​ട്ടു​കാ​ർ ജി​ല്ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും സ​ച്ചി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സെ​ഫി​നെ പി​ന്നീ​ട് മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ഇ​രു​വ​രും പ്ല​സ് ടു ​പ​ഠ​നം ക​ഴി​ഞ്ഞു നി​ൽ​ക്കു​ക​യാ​യി​രു​ന്നു. സ​ച്ചി​ന്‍റെ മാ​താ​വ് ബി​ന്ദു. സ​ഹോ​ദ​ര​ങ്ങ​ൾ: ശ്രു​തി, സു​ബി​ൻ.