മു​ണ്ട​ക്ക​യം: കോ​ട്ട​യം - കു​മ​ളി റോ​ഡി​ൽ 35-ാം മൈ​ലി​ൽ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ വാ​ഹം ഓ​ടി​ച്ച യു​വാ​വി​നെ പെ​രു​വ​ന്താ​നം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​മ​ളി സ്വ​ദേ​ശി ഷി​ജി​ൻ ഷാ​ജി​യെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്കാ​ണ് യു​വാ​വ് അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ വാ​ഹ​നം ഓ​ടി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്. തെ​റ്റാ​യ ദി​ശ​യി​ൽ വാ​ഹ​നം ഓ​ടി​ച്ചു പോ​കു​ന്ന​തി​ന്‍റെ​യും വാ​ഹ​നം വെ​ട്ടി​ക്കു​ന്പോ​ൾ മ​റി​യാ​ൻ പോ​കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ വാ​ഹ​നം ഓ​ടി​ച്ച ഷി​ജി​നെ കൊ​ടു​കു​ത്തി കാ​ള​ച​ന്ത​യു​ടെ ഭാ​ഗ​ത്തു​വ​ച്ച് ഹൈ​വേ പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ ഓ​ടി​ച്ച കാ​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.