തമിഴ്നാട്ടിലെ മധുക്കരയില്‍ മലയാളികളെ ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍
Tuesday, June 18, 2024 7:24 PM IST
കോയമ്പത്തൂര്‍: മധുക്കരയില്‍ കാര്‍ തടഞ്ഞുനിര്‍ത്തി നാലു മലയാളികളെ ആക്രമിച്ച കേസില്‍ ഒരാള്‍കൂടി പിടിയിലായി. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ച് ആയി . ഡിവൈഎസ്പി മുരളിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.
കേസുമായി ബന്ധപ്പെട്ട് ഇനിയും നാലു പേര് കൂടി പിടിയിലാകാനുണ്ട്. ഇവര്‍ക്കായുള്ള അന്വേഷണത്തിലാണ് പോലീസ് ത്വരിതപ്പെടുത്തി. പ്രതികള്‍ക്ക് കാര്‍ നല്കിയ ഉടമകളെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു.
മൂന്നു കാറുകളിലായെത്തിയ മുഖംമൂടി സംഘമാണ് കാര്‍ അടിച്ചുതകര്‍ത്ത് കവര്‍ച്ചയ്ക്ക് ശ്രമിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.