മും​ബൈ: മി​രാ റോ​ഡി​ലു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക്ക് ബോം​ബ് ഭീ​ഷ​ണി. ഇ-​മെ​യി​ലി​ലൂ​ടെ​യാ​ണ് ഭീ​ഷ​ണി വ​ന്ന​ത്.

ബോം​ബ് ഭീ​ഷ​ണി​യു​ടെ വി​വ​രം അ​റി​ഞ്ഞ​യു​ട​ന്‍ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മി​രാ റോ​ഡി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം ത​ട​ഞ്ഞു. ബോം​ബ് സ്‌​ക്വാ​ഡും ഡോ​ഗ് സ്‌​ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി ആ​ശു​പ​ത്രി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ത്തും പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്.

ക​ഴി​ഞ്ഞ മാ​സം മും​ബൈ ദാ​ദ​റി​ലു​ള്ള റെ​സ്‌​റ്റോ​റ​ന്‍റിലും​ ബോ​ബ് ഭീ​ഷ​ണി വ​ന്നി​രു​ന്നു. എ​ന്നാ​ല്‍, പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ സ​ന്ദേ​ശം വ്യാ​ജ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു.