ബം​ഗ​ളൂരു: കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ വി​വാ​ദ പ​രാ​മ​ർ​ശം ന​ട​ത്തി​യ യൂ​ട്യൂ​ബ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.

അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര​ത്തി​ന് പ​ക​രം ബാ​ബ​റി മ​സ്ജി​ദ് സ്ഥാ​പി​ക്കാ​ൻ രാ​ഹു​ൽ​ഗാ​ന്ധി പ​ദ്ധ​തി​യി​ട്ടി​രു​ന്നു​വെ​ന്ന വി​വാ​ദ പ​രാ​മ​ർ​ശ​ത്തി​ലാ​ണ് അ​ജീ​ത് ഭാ​ര​തി​ക്കെ​തി​രെ കേ​സ് എ​ടു​ത്ത​ത്.

ക​ർ​ണാ​ട​ക​യി​ലെ കോ​ൺ​ഗ്ര​സ് ലീ​ഗ​ൽ സെ​ൽ സെ​ക്ര​ട്ട​റി ബി.​കെ. ബൊ​പ്പ​ണ്ണ​യാ​ണ് ശ​നി​യാ​ഴ്ച അ​ജീ​ത് ഭാ​ര​തി​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ​ത്.

വി​ദ്വേ​ഷ പ്ര​സം​ഗം ന​ട​ത്തി​യ അ​ജീ​ത് ഭാ​ര​തി ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലു​ള്ള ഐ​ക്യം ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.