ഹരിയാനയില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം
Sunday, June 16, 2024 7:07 PM IST
ജജ്ജര്‍: ഹരിയാനയിലെ ജജ്ജറില്‍ സ്വകാര്യ ആശുപത്രിയില്‍ വന്‍തീപിടിത്തം. ആശുപത്രിയിലെ സ്റ്റോര്‍ റൂമില്‍നിന്നാണ് തീ വ്യാപിച്ചതെന്നാണ് പ്രാഥമിക നിഗമനം.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമനസേനയുടെ ഉദ്യോഗസ്ഥര്‍ തീയണച്ചു. അഗ്നിശമനസേനയുടെ രണ്ട് യൂണിറ്റുകളാണ് സ്ഥലത്തെത്തിയത്.
തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. തീപിടത്തത്തില്‍ ആര്‍ക്കും പരിക്കില്ല.