"മഞ്ഞുമ്മൽ ബോയ്സ്' സാന്പത്തിക തട്ടിപ്പുക്കേസ്; നടൻ സൗബിനെ ഇഡി ചോദ്യം ചെയ്തു
Saturday, June 15, 2024 9:32 AM IST
കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമാതാവും നടനുമായ സൗബിൻ ഷാഹിറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തു. ഇഡിയുടെ കൊച്ചിയിലെ ഓഫീസിൽ വെച്ചു കഴിഞ്ഞ ദിവസമായിരുന്നു ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യാനായി സൗബിനെ വീണ്ടും വിളിപ്പിച്ചേക്കുമെന്നാണ് സൂചന.
സിനിമയുടെ സാമ്പത്തിക വിജയത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയെ തുടർന്നാണ് ഇഡി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയത്. സിനിമയുടെ വിതരണക്കാരൻ കെ.സുജിത്തിനെയും മറ്റൊരു നിർമാതാവ് ഷോൺ ആന്റണിയേയും കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു.
പറവ ഫിലിംസിന്റെ ബാനറിൽ മഞ്ഞുമ്മൽ ബോയ്സ് നിർമിക്കാൻ ഏഴു കോടി രൂപ നൽകി വഞ്ചിതനായ അരൂർ സ്വദേശി സിറാജ് വലിയതറയാണ് പരാതിയുമായി രംഗത്തുവന്നത്. ഇതോടെ മലയാള ചലച്ചിത്ര നിർമാണരംഗത്തു പണം മുടക്കി വഞ്ചിതരായ മറ്റു ചില നിർമാതാക്കളും ഇഡിയെ സമീപിച്ചിട്ടുണ്ടെന്നാണ് വിവരം.