പ്രളയം; മണിപ്പൂർ സർക്കാർ സാന്പത്തിക സഹായം പ്രഖ്യാപിച്ചു
Saturday, June 15, 2024 5:51 AM IST
ഇംഫാൽ: റിമാൽ ചുഴലിക്കാറ്റിൽ നാശനഷ്ടമുണ്ടായവർക്ക് മണിപ്പൂർ സർക്കാർ സാന്പത്തിക സഹായം പ്രഖ്യാപിച്ചു.
മുഖ്യമന്ത്രി എൻ.ബിരേൻ സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പ്രളയബാധിതർക്ക് അടിയന്തരമായി പതിനായിരം രൂപ നൽകാൻ തീരുമാനിച്ചത്.
മേയ് അവസാനത്തോടെയുണ്ടായ ചുഴലിക്കാറ്റ് രണ്ടു ലക്ഷത്തോളം പേരെ ബാധിക്കുകയും 24,000 വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. 434 ഹെക്ടറിലധികം വിളകളും നശിച്ചിരുന്നു.
സംസ്ഥാനത്ത് നടന്ന കലാപങ്ങളിൽ വീടുകൾ നഷ്ടമായവരുടെ പുനരധിവാസത്തിനായി ഉപസമിതി രൂപീകരിക്കാനും യോഗം തീരുമാനിച്ചു.