തി​രു​വ​ന​ന്ത​പു​രം: കു​വൈ​റ്റി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ രാ​വി​ലെ കൊ​ച്ചി​യി​ൽ എ​ത്തു​ന്ന​തി​നാ​ൽ ലോ​ക​കേ​ര​ള സ​ഭ​യു​ടെ ഉ​ദ്ഘാ​ട​ന സമയം മാ​റ്റി. നി​യ​മ​സ​ഭാ സ​മു​ച്ച​യ​ത്തി​ൽ വെ​ള്ളി​യാ​ഴ്ച ന​ട​ത്തു​ന്ന ലോ​ക കേ​ര​ള സ​ഭ​യു​ടെ ഉ​ദ്ഘാ​ട​നം വൈ​കു​ന്നേ​രം മൂ​ന്നി​ന് ന​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

രാ​വി​ലെ 9.30നാ​ണ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് നി​ശ്ച​യി​ച്ചി​രു​ന്ന​ത്. കു​വൈ​റ്റി​ൽ മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങു​ന്ന​തി​നാ​യി മു​ഖ്യ​മ​ന്ത്രി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ കൊ​ച്ചി​യി​ലേ​ക്ക് പോ​കു​ന്ന​തി​നാ​ലാ​ണ് രാ​വി​ലെ ന​ട​ത്താ​നി​രു​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ന്‍റെ സ​മ​യം മാ​റ്റി​യ​ത്.

വൈ​കു​ന്നേ​രം മൂ​ന്നി​ന് ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന​ത്തി​നു ശേ​ഷം ലോ​ക​കേ​ര​ള സ​ഭ​യു​ടെ വി​ഷ​യാ​ധി​ഷ്ഠി​ത സ​മ്മേ​ള​ന​ങ്ങ​ളും മേ​ഖ​ലാ സ​മ്മേ​ള​ന​ങ്ങ​ളും ന​ട​ക്കും. പു​തു​ക്കി​യ സ​മ​യ​ക്ര​മം അ​നു​സ​രി​ച്ച് രാ​ത്രി ഭ​ക്ഷ​ണ​ത്തി​നു ശേ​ഷ​വും സ​മ്മേ​ള​നം തു​ട​രും.