ജി7 ഉച്ചകോടി; ഫ്രാന്‍സിസ് മാര്‍പാപ്പയുമായി മോദി കൂടിക്കാഴ്ച നടത്തും
Friday, June 14, 2024 1:04 AM IST
ന്യൂഡൽഹി: ജി7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഇറ്റലിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തും. ജി7 ചർച്ചയിൽ ആദ്യമായാണ് ഒരു മാർപാപ്പ പങ്കെടുക്കുന്നത്.
നിർമിത ബുദ്ധിയുടെ ധാർമികതയെ കുറിച്ചുള്ള സെഷനിലാണ് ജി7 നേതാക്കളുടെ ചർച്ചയിൽ ഫ്രാൻസിസ് മാർപാപ്പ പങ്കെടുക്കുന്നത്. 2021 ഒക്ടോബറിലാണ് പ്രധാനമന്ത്രി അവസാനമായി മാർപാപ്പയെ സന്ദർശിച്ചത്.
അമേരിക്ക, യുക്രൈൻ, ഫ്രാൻസ് രാജ്യതലവന്മാരുമായും മാർപാപ്പ കൂടിക്കാഴ്ച നടത്തും.