തൃ​ശൂ​ർ: ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സം​സ്ഥാ​ന​ത്ത് ഭ​ര​ണ​വി​രു​ദ്ധ​വി​കാ​രം ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ടി ബി​നോ​യ് വി​ശ്വം. തോ​ല്‍​വി​യി​ല്‍ ക​മ്മ്യൂ​ണി​സ്റ്റു​കാ​ര്‍ സ്വ​യം വി​മ​ര്‍​ശ​നം ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ന്നാ​ല്‍ സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍ നേ​തൃ​മാ​റ്റം സി​പി​ഐ ആ​വ​ശ്യ​പ്പെ​ടു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. തൃ​ശൂ​രി​ലെ തോ​ല്‍​വി ന​ല്‍​കി​യ​ത് വ​ലി​യ പാ​ഠ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ടി​സ്ഥാ​ന പ്ര​ശ്‌​ന​ങ്ങ​ളാ​യ പെ​ന്‍​ഷ​ൻ, സ​പ്ലൈ​കോ വി​ത​ര​ണം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ല്‍ സ​ര്‍​ക്കാ​രി​നു​ണ്ടാ​യ വീ​ഴ്ച പ​രി​ശോ​ധി​ക്കു​മെ​ന്നും ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് തോ​ല്‍​വി പ​രി​ശോ​ധി​ക്കാ​ന്‍ സി​പി​എ​മ്മി​നും സി​പി​ഐ​ക്കും സം​യു​ക്ത സ​മി​തി ഉ​ണ്ടാ​വി​ല്ലെന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.