കുവൈത്ത് ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി രാഹുൽ ഗാന്ധി
Wednesday, June 12, 2024 8:24 PM IST
ന്യൂഡൽഹി: കുവൈത്ത് ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തൊഴിലാളികളുടെ ജീവിതസാഹചര്യം ആശങ്കയുണ്ടാക്കുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
കുവൈത്തിലെ തീപിടിത്തത്തിൽ 21 ഇന്ത്യക്കാരാണ് മരിച്ചത്. മലയാളിയുടെ ഉടമസ്ഥതയിലുള്ള ലേബർ ക്യാന്പിലാണ് തീപിടിത്തമുണ്ടായത്. മരിച്ചവരിൽ 11 പേർ മലയാളികളാണ്.
നിരവധി പേർക്ക് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. തീപിടിത്തത്തെ സംബന്ധിച്ച അന്വേഷണങ്ങൾക്കായി ഇന്ത്യൻ എംബസി ഹെൽപ് ഡെസ്ക് തുറന്നിരുന്നു. 965-65505246 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്.