ഇറ്റലിയില്‍ പ്രധാനമന്ത്രി അനാഛാദനം ചെയ്യാനിരുന്ന ഗാന്ധി പ്രതിമ ഖലിസ്ഥാന്‍വാദികള്‍ തകര്‍ത്തു
Wednesday, June 12, 2024 7:46 PM IST
റോം: ഇറ്റലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച അനാഛാദനം ചെയ്യാനിരുന്ന മഹാത്മ ഗാന്ധിയുടെ പ്രതിമ ഖലിസ്ഥാന്‍വാദികള്‍ തകര്‍ത്തു. വിവാദ മുദ്രാവാക്യങ്ങളും പ്രതിമയിൽ ഖാലിസ്ഥാൻ വാദികൾ എഴുതിയിട്ടുണ്ട്. കാനഡയിൽ കൊല്ലപ്പെട്ട ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറുമായി ബന്ധപ്പെട്ട മുദ്രാവാക്യങ്ങളാണ് പ്രതിമയിൽ എഴുതിയിട്ടുള്ളത്.
ഇറ്റലിയിൽ നടക്കാനിരിക്കുന്ന ജി ഏഴ് ഉച്ചകോടിയിൽ പങ്കടുക്കാനായി പ്രധാനമന്ത്രി നാളെ പുറപ്പെടും. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലാനിയയുടെ ക്ഷണം സ്വീകരിച്ചാണ് മോദി ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.
ഉച്ചകോടിയെ മറ്റന്നാള്‍ മോദി അഭിസംബോധന ചെയ്യും. ജി ഏഴ് നേതാക്കളുമായി ഉഭയകക്ഷി ചര്‍ച്ചകളും നടത്തും. മൂന്നാമത് പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ ആദ്യ വിദേശ സന്ദര്‍ശനമാണ്. നാളെ മുതല്‍ ശനിയാഴ്ച വരെയാണ് ജി ഏഴ് ഉച്ചകോടി.