ന്യൂ​ഡ​ൽ​ഹി: കു​വൈ​ത്തി​ല്‍ മ​ല​യാ​ളി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള തൊ​ഴി​ലാ​ളി കാ​മ്പി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ന​ടു​ക്കം രേ​ഖ​പ്പെ​ടു​ത്തി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ. എ​ല്ലാ സ​ഹാ​യ​വും ഇ​ന്ത്യ​ൻ എം​ബ​സി ചെ​യ്യു​മെ​ന്ന് ജ​യ​ശ​ങ്ക​ർ അ​റി​യി​ച്ചു.

തീ​പി​ടി​ത്ത​ത്തി​ൽ നാ​ൽ​പ​തി​ല​ധി​കം പേ​ർ മ​രി​ച്ചു. അ​ൻ​പ​തി​ലേ​റെ പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ കാ​മ്പി​ലേ​ക്ക് പോ​യി​ട്ടു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി ഞ​ങ്ങ​ൾ കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും ജ​യ​ശ​ങ്ക​ർ പ​റ​ഞ്ഞു.

തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്നു​വെ​ന്നും പ​രി​ക്കേ​റ്റ​വ​ർ വേ​ഗം സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്നും ജ​യ​ശ​ങ്ക​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.