ന്യൂ​ഡ​ല്‍​ഹി: വാ​ര​ണ​സി​യി​ല്‍ പ്രി​യ​ങ്ക ഗാ​ന്ധി​യാ​യി​രു​ന്നു മ​ത്സ​രി​ച്ചി​രു​ന്ന​തെ​ങ്കി​ല്‍ മൂ​ന്ന് ല​ക്ഷ​ത്തി​ല്‍​പ​രം വോ​ട്ടു​ക​ള്‍​ക്ക് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി പ​രാ​ജ​യ​പ്പെ​ടു​മാ​യി​രു​ന്നു​വെ​ന്ന് രാ​ഹു​ല്‍ ഗാ​ന്ധി. റാ​യ്ബ​റേ​ലി​യി​ല്‍ സം​ഘ​ടി​പ്പി​ച്ച "ആ​ബാ​ര്‍ സ​ഭ' എ​ന്ന പ​രി​പാ​ടി​യി​ലാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ പ്ര​തി​ക​ര​ണം.

ഇ​ത്ത​വ​ണ റാ​യ്ബ​റേ​ലി​യി​ല്‍ മാ​ത്ര​മ​ല്ല രാ​ജ്യ​ത്ത് എ​ല്ലാ​യി​ട​ത്തും മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ​തെ​ന്നും രാ​ഹു​ല്‍ പ​റ​ഞ്ഞു. എ​ല്ലാ​യി​ട​ത്തും പ്ര​വ​ര്‍​ത്ത​ക​ര്‍ ഒ​റ്റ​ക്കെ​ട്ടാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​കാ​ട്ടി. സ​മാ​ജ് വാ​ദി പാ​ര്‍​ട്ടി​യെ​യും അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു.

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ആ​റ് സീ​റ്റു​ക​ളാ​ണ് കോ​ണ്‍​ഗ്ര​സ് ഇ​ത്ത​വ​ണ നേ​ടി​യ​ത്. ക​ഴി​ഞ്ഞ ത​വ​ണ ന​ഷ്ട​പ്പെ​ട്ട അ​മേ​ഠി സീ​റ്റി​ലും ഇ​ത്ത​വ​ണ കോ​ണ്‍​ഗ്ര​സാ​ണ് വി​ജ​യി​ച്ച​ത്.