ആലപ്പുഴ മെഡിക്കൽ കോളജിനെതിരായ പരാതി; അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി
Friday, June 7, 2024 1:56 AM IST
ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജിന്റെ കൃത്യമായ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും ആരോഗ്യ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിർദ്ദേശം നൽകി.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോയിൻ ഡയറക്ടര്‍ ഡോ. വിശ്വനാഥനെയാണ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയിട്ടുള്ളത്.
ആലപ്പുഴ മെഡിക്കൽ കോളജിനെതിരെ ഉയർന്ന പരാതികളിലാണ് മന്ത്രിയുടെ ഇടപെടൽ. കോഴിക്കോട്, ആലപ്പുഴ മെഡിക്കൽ കോളേജ് അധികൃതരെ മന്ത്രി വിളിച്ചുവരുത്തിയ യോഗത്തിലായിരുന്നു തീരുമാനം.
നേരത്തെ അടിയന്തര റിപ്പോർട്ട് നൽകാൻ ആലപ്പുഴ ഡിഎംഒയ്ക്കും മന്ത്രി നിർദ്ദേശം നൽകിയിരുന്നു.