ഡെ​ഹ്‌​റാ​ഡൂ​ണ്‍: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ സ​ഹ​സ്ര ത​ടാ​കം മേ​ഖ​ല​യി​ലെ ട്ര​ക്കിം​ഗി​നി​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​വ​രി​ല്‍ ര​ണ്ട് മ​ല​യാ​ളി​ക​ളും. ബം​ഗ​ളൂ​രു ജ​ക്കൂ​രി​ല്‍ താ​മ​സി​ക്കു​ന്ന മ​ല​യാ​ളി​യാ​യ ആ​ശാ സു​ധാ​ക​ര്‍(71), പാ​ല​ക്കാ​ട് ചെ​ര്‍​പ്പു​ള​ശേ​രി സ്വ​ദേ​ശി വി.​കെ സി​ന്ധു (45) എ​ന്നി​വ​ര​ട​ക്കം അ​ഞ്ച് പേ​രാ​ണ് മ​രി​ച്ച​ത്.

മ​രി​ച്ച സി​ന്ധു സോ​ഫ്റ്റ്‌​വെ​യ​ര്‍ എ​ന്‍​ജി​നീ​യ​റാ​ണ്. ആ​ശ സു​ധാ​ക​ര്‍ എ​സ്ബി​ഐ​യി​ല്‍ നി​ന്ന് സീ​നി​യ​ര്‍ മാ​നേ​ജ​റാ​യി വി​ര​മി​ച്ച​യാ​ളാ​ണ്. കാ​ണാ​താ​യ മ​റ്റ് നാ​ല് പേ​ര്‍​ക്കാ​യി തി​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്. 22 പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്. ഇ​തി​ല്‍ 13 പേ​രെ ര​ക്ഷ​പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ക​ര്‍​ണാ​ട​ക ട്ര​ക്കിം​ഗ് അ​സോ​സി​യേ​ഷ​ന്‍ മു​ഖേ​ന മേ​യ് 29നാ​ണ് 22 അം​ഗ സം​ഘം ട്ര​ക്കിം​ഗി​നാ​യി ഉ​ത്ത​രാ​ഖ​ണ്ഡി​ലേ​ക്ക് പോ​യ​ത്. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മോ​ശം കാ​ലാ​വ​സ്ഥ​യെ തു​ട​ര്‍​ന്ന് ഇ​വ​ര്‍ സ​ഞ്ച​രി​ച്ച ട്ര​ക്കിം​ഗ് പാ​ത അ​ട​ഞ്ഞ് പോ​വു​ക​യാ​യി​രു​ന്നു.