മോദിക്ക് മൂന്നാമൂഴം എന്ന് സർവേ ഫലങ്ങൾ
Saturday, June 1, 2024 7:30 PM IST
ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് പൂർത്തിയായതോടെ എക്സിറ്റ്പോൾ ഫലങ്ങൾ പുറത്തുവന്നു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ മൂന്നാം തവണയും എൻഡിഎ അധികാരത്തിൽ വരുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്.
543 ലോക്സഭ മണ്ഡലങ്ങളിൽ എൻഡിഎ മുന്നണി 392 മുതൽ 353 സീറ്റുകൾ വരെ നേടുമെന്നാണ് വിവിധ സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്. ഇന്ത്യ മുന്നണി 150 മുതൽ 118 സീറ്റുകൾ വരെ നേടുമെന്നാണ് പ്രവചനം.
ഇന്ത്യ ന്യൂസ്-ഡി-ഡൈനാമിക്സിന്റെ സർവേ അനുസരിച്ച് എൻഡിഎയ്ക്ക് 371 സീറ്റുകളും ഇന്ത്യ മുന്നണിക്ക് 125 സീറ്റും മറ്റുള്ളവർ 47 സീറ്റും നേടുമെന്നാണ് പ്രവചനം.
സർവേ ഫലങ്ങൾ ചുവടെ:-
ജൻ കി ബാത് - എൻഡിഎ 362-392, ഇന്ത്യ 141-161, മറ്റുള്ളവർ 10-20
റിപ്പബ്ലിക് ഭാരത്-മാട്രിക്സ് - എൻഡിഎ 353-368, ഇന്ത്യ 118-133, മറ്റുള്ളവർ 43-48
റിപ്പബ്ലിക് ടിവി - പി മാർക് - എൻഡിഎ 359, ഇന്ത്യ 154, മറ്റുള്ളവർ 30
എൻഡിടിവി - എൻഡിഎ 365, ഇന്ത്യ 142, മറ്റുള്ളവർ 36