തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്‌​യു സം​സ്ഥാ​ന പ​ഠ​ന ക്യാ​മ്പി​ലെ സം​ഘ​ര്‍​ഷ​ത്തി​ല്‍ നാ​ല് നേ​താ​ക്ക​ള്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍. സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ന​ന്ത​കൃ​ഷ്ണ​ന്‍, എ​റ​ണാ​കു​ളം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ഞ്ച​ലോ ജോ​ര്‍​ജ്, തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ല്‍ അ​മീ​ന്‍ അ​ഷ്‌​റ​ഫ്, ജി​ല്ലാ സെ​ക്ര​ട്ട​റി ജെ​റി​ന്‍ ആ​ര്യ​നാ​ട് എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി.

ക്യാ​മ്പി​ലെ ശാ​ന്ത​മാ​യ അ​ന്ത​രീ​ക്ഷം ത​ക​ര്‍​ത്ത് പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​ക്കി​യ​തി​നാ​ണ് അ​ല്‍ അ​മീ​ന്‍ അ​ഷ്‌​റ​ഫി​നെ​യും ജെ​റി​ന്‍ ആ​ര്യ​നാ​ടി​നെ​യും സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്. എ​ന്നാ​ല്‍ പാ​ര്‍​ട്ടി​യെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ല്‍ മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് ദൃ​ശ്യ​ങ്ങ​ളും വാ​ര്‍​ത്ത​യും ചോ​ര്‍​ത്തി​ക്കൊ​ടു​ത്തു എ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് മ​റ്റ് ര​ണ്ട് പേ​ര്‍​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ത്ത​ത്.

കെ​എ​സ്‍​യു സം​സ്ഥാ​ന ക്യാ​ന്പി​ലെ ത​മ്മി​ല​ടി​യെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ കെ​പി​സി​സി നി​യോ​ഗി​ച്ച സ​മി​തി കെ.​സു​ധാ​ക​ര​ന് റി​പ്പോ​ർ​ട്ട് കൈ​മാ​റി​യി​രു​ന്നു. പാ​ർ​ട്ടി നേ​തൃ​ത്വ​വു​മാ​യി ആ​ലോ​ചി​ക്കാ​തെ​യാ​ണ് ക്യാ​മ്പ് നി​ശ്ച​യി​ച്ച​തെ​ന്നും സു​ധാ​ക​ര​നെ ക്ഷ​ണി​ക്കാ​ഞ്ഞ​ത് വി​ഭാ​ഗീ​യ​ത​യു​ടെ ഭാ​ഗ​മാ​ണെ​ന്നും റി​പ്പോ​ര്‍​ട്ടി​ൽ പറഞ്ഞിരുന്നു.