കോ​ഴി​ക്കോ​ട്: മ​ദ്യ​ന​യം ച​ര്‍​ച്ച​യാ​യി​ട്ടി​ല്ലെ​ന്ന നി​ല​പാ​ട് ആ​വ​ര്‍​ത്തി​ച്ച് ടൂ​റി​സം മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്. മ​റ്റൊ​രു വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ല്‍ ത​ന്നെ വ​ലി​ച്ചി​ഴ​യ്ക്കു​ന്നി​ന് പി​ന്നി​ല്‍ വ്യ​ക്ത​മാ​യ അ​ജ​ണ്ട​യു​ണ്ടെ​ന്ന് മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

മ​ദ്യ​ന​യം ച​ര്‍​ച്ച ചെ​യ്തി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി​മാ​ര്‍ നേ​ര​ത്തേ പ​റ​ഞ്ഞ​താ​ണ്. ടൂ​റി​സം ഡ​യ​റ​ക്ട​റും കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. എ​ന്നി​ട്ടും പ്ര​തി​പ​ക്ഷ നേ​താ​വ് ഉ​റ​പ്പി​ച്ച് പ​റ​യു​ന്ന​ത് ച​ര്‍​ച്ച ന​ട​ന്നെ​ന്നാ​ണ്.

ത​ന്നെ അ​നാ​വ​ശ്യ​മാ​യ വി​വാ​ദ​ത്തി​ലേ​ക്ക് വ​ലി​ച്ചി​ഴ​യ്ക്കു​ക​യാ​ണ്. ഇ​തി​ന് പി​ന്നി​ല്‍ വ്യ​ക്ത​മാ​യ അ​ജ​ണ്ട​യു​ണ്ട്.

ടൂ​റി​സം വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ യോ​ഗം ചേ​രു​ന്ന​ത് സാ​ധാ​ര​ണ​മാ​ണ്. ഉ​ദ്യോ​ഗ​സ്ഥ​ര്‍ വി​ളി​ക്കു​ന്ന എ​ല്ലാ യോ​ഗ​ങ്ങ​ളും മ​ന്ത്രി​മാ​ര്‍ അ​റി​യ​ണ​മെ​ന്നി​ല്ലെ​ന്നും റി​യാ​സ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.