തി​രു​വ​ന​ന്ത​പു​രം: എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​നെ​തി​രാ​യ ബാ​ര്‍ കോ​ഴ ആ​രോ​പ​ണ​ത്തി​ല്‍ ബാ​റു​ട​മ​ക​ളു​ടെ സം​ഘ​ട​ന​യു​ടെ മു​ന്‍ നേ​താ​വ് അ​നി​മോ​ന്‍റെ മൊ​ഴി​യെ​ടു​ക്കു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു​ള്ള ക്രൈം​ബ്രാ​ഞ്ച് സം​ഘ​മാ​ണ് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. ക്രൈം​ബ്രാ​ഞ്ച് ആ​വ​ശ്യ​പ്പെ​ട്ട സ്ഥ​ല​ത്തേ​ക്ക് അ​നി​മോ​ന്‍ എ​ത്തു​ക​യാ​യി​രു​ന്നു.

സം​സ്ഥാ​ന​ത്തെ മ​ദ്യ​ന​യ​ത്തി​ല്‍ ഇ​ള​വ് പ്ര​ഖ്യാ​പി​ക്ക​ണ​മെ​ങ്കി​ല്‍ ബാ​റു​ട​മ​ക​ള്‍ കോ​ഴ ന​ല്‍​ക​ണ​മെ​ന്ന ത​ര​ത്തി​ലു​ള്ള ശ​ബ്ദ​സ​ന്ദേ​ശ​മാ​ണ് അ​നി​മോ​ന്‍റെ പേ​രി​ല്‍ നേ​ര​ത്തേ പു​റ​ത്തു​വ​ന്ന​ത്. ര​ണ്ട​ര ല​ക്ഷം രൂ​പ വീ​തം ന​ല്‍​ക​ണ​മെ​ന്നും സം​ഘ​ട​ന​യു​ടെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റി​ന്‍റെ നി​ർ​ദേ​ശം അ​നു​സ​രി​ച്ചാ​ണ് പ​ണ​പ്പി​രി​വെ​ന്നു​മാ​യി​രു​ന്നു ബാ​റു​ട​മ​ക​ളു​ടെ വാ​ട്‌​സാ​പ്പ് ഗ്രൂ​പ്പി​ല്‍ വ​ന്ന സ​ന്ദേ​ശം.

എ​ന്നാ​ല്‍ സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ പ​ണം പി​രി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​ത് സം​ഘ​ട​ന​യ്ക്ക് കെ​ട്ടി​ടം വാ​ങ്ങാ​നാ​ണെ​ന്ന വാ​ദ​വു​മാ​യി അ​നി​മോ​ന്‍ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ത​ന്‍റെ ശ​ബ്ദ​സ​ന്ദേ​ശം തെ​റ്റി​ദ്ധാ​ര​ണ ഉ​ണ്ടാ​ക്കി​യ​തി​ല്‍ ഇ​യാ​ള്‍ ഖേ​ദ​പ്ര​ക​ട​ന​വും ന​ട​ത്തി​യി​രു​ന്നു.