റാ​യ്പു​ര്‍: ഛത്തീ​സ്ഗ​ഡി​ലെ നാ​രാ​യ​ണ്‍​പു​രി​ല്‍ മാ​വോ​യി​സ്റ്റ് ആ​ക്ര​മ​ണം. നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന ര​ണ്ട് മൊ​ബൈ​ല്‍ ട​വ​റു​ക​ള്‍​ക്ക് തീ​യി​ട്ടു. ഗൗ​ര്‍​ദ​ന്ദ്, ച​മേ​ലി ഗ്രാ​മ​ങ്ങ​ളി​ല്‍ നി​ര്‍​മാ​ണ​ത്തി​ലി​രി​ക്കു​ന്ന ബി​എ​സ്എ​ന്‍​എ​ല്‍ ട​വ​റു​ക​ളാ​ണ് ന​ശി​പ്പി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി ജി​ല്ലാ പോ​ലീ​സും ഐ​ടി​ബി​പി​യും വ്യ​ക്ത​മാ​ക്കി.

മാ​വോ​യി​സ്റ്റു​ക​ള്‍​ക്ക് സ്വാ​ധീ​നം കൂ​ടു​ത​ലു​ള്ള ബ​സ്ത​ര്‍ മേ​ഖ​ലയി​ലാ​ണ് സം​ഭ​വം. ഈ ​മേ​ഖ​ല​യി​ല്‍ ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​ത്തി​ലേ​റെ​യാ​യി സു​ര​ക്ഷാ​സേ​ന​യും മാ​വോ​യി​സ്റ്റു​ക​ളും ത​മ്മി​ല്‍ നിരവധി ഏ​റ്റു​മു​ട്ട​ലു​ക​ളുണ്ടായി.

നേ​ര​ത്തെ, ബ​സ്ത​ര്‍ മേ​ഖ​ല​യി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന ക​ങ്ക​റി​ല്‍ ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ല്‍ 29 ന​ക്‌​സ​ലു​ക​ള്‍ കൊ​ല്ല​പ്പെ​ടു​ക​യും മൂ​ന്ന് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഈ ​മാ​സം 25ന് ​ബീ​ജാ​പൂ​രി​ലെ ജ​പ്പേ​മ​ര്‍​ക, കാം​ക​നാ​ര്‍ വ​ന​ത്തി​ല്‍ സു​ര​ക്ഷാ സേ​ന​യു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ല്‍ ര​ണ്ട് ന​ക്‌​സ​ലൈ​റ്റു​ക​ള്‍ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.