തി​രു​വ​ന​ന്ത​പു​രം: മേ​യ​ര്‍ ആ​ര്യാ രാ​ജേ​ന്ദ്ര​നും കെ​എ​സ്ആ​ര്‍​ടി ഡ്രൈ​വ​റും ത​മ്മി​ലു​ള്ള ത​ര്‍​ക്ക​ത്തി​നി​ടെ സ​ച്ചി​ന്‍​ദേ​വ് എം​എ​ല്‍​എ ബ​സി​ല്‍​ക്ക​യ​റി​യെ​ന്ന് സാ​ക്ഷി​മൊ​ഴി. സം​ഭ​വ​സ​മ​യം ബ​സി​ലു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​രാ​ണ് എം​എ​ല്‍​എ ബ​സി​ല്‍ ക​യ​റി​യെ​ന്ന് മൊ​ഴി ന​ല്‍​കി​യ​ത്.

വാ​ഹ​നം പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലേ​ക്ക് പോ​കാ​ന്‍ എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടെ​ന്നും യാ​ത്ര​ക്കാ​ര്‍ മൊ​ഴി ന​ല്‍​കി​യി​ട്ടു​ണ്ട്. മേ​യ​റും എം​എ​ല്‍​എ​യും ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്കെ​തി​രേ ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലാ​ണ് സ​ച്ചി​ന്‍​ദേ​വി​നെ​തി​രേ മൊ​ഴി ല​ഭി​ച്ച​ത്.

എം​എ​ല്‍​എ ബ​സി​ല്‍ ക​യ​റി​യെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന സ​ര്‍​ക്കാ​ര്‍ രേ​ഖ​യും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. സ​ര്‍​വീ​സ് മു​ട​ങ്ങാ​നു​ണ്ടാ​യ സാ​ഹ​ച​ര്യം വി​ശ​ദീ​ക​രി​ക്കു​ന്ന ട്രി​പ്പ് ഷീ​റ്റി​ലാ​ണ് എം​എ​ല്‍​എ ബ​സി​ല്‍ ക​യ​റി​യ കാ​ര്യം ക​ണ്ട​ക്ട​ര്‍ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. കേ​സ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ട്രി​പ്പ് ഷീ​റ്റ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.