ച​ങ്ങ​നാ​ശേ​രി: രാ​ത്രി മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​ക്കു നേ​രെ ന​ഗ​ര​മ​ധ്യ​ത്തി​ൽ യു​വാ​വി​ന്‍റെ‌‌ അ​തി​ക്ര​മം. രാ​ത്രി 9.15നു ​ച​ങ്ങ​നാ​ശേ​രി ന​ഗ​ര​മ​ധ്യ​ത്തി​ൽ മു​നി​സി​പ്പ​ൽ ആ​ർ​ക്കേ​ഡി​നു മു​ന്നി​ലാ​ണു സം​ഭ​വം.

അ​ക്ര​മം ത​ട​യാ​ൻ ശ്ര​മി​ച്ച വ്യാ​പാ​രി​ക​ൾ​ക്കും ഓ​ട്ടോ​ക്കാ​ർ​ക്കും നേ​രെ അ​ക്ര​മി​യു​ടെ സു​ഹൃ​ത്തു​ക​ൾ മു​ള​കു​സ്പ്രേ പ്ര​യോ​ഗി​ച്ചു. സ്പ്രേ ​പ്ര​യോ​ഗി​ച്ച​വ​രെ നാ​ട്ടു​കാ​ർ പി​ന്നീ​ടു കീ​ഴ്പ്പെ​ടു​ത്തി പോ​ലീ​സി​നു കൈ​മാ​റി.

പെ​ൺ​കു​ട്ടി​യെ ആ​ക്ര​മി​ച്ച യു​വാ​വി​നെ പി​ടി​കൂ​ടാ​നാ​യി​ല്ല. ഇ​യാ​ൾ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.