കൊ​ല്ലം: ച​ട​യ​മം​ഗ​ലം ശ്രീ​രം​ഗ​ത്ത് കാ​റു​ക​ൾ കൂ​ട്ടി ഇ​ടി​ച്ച് ത​ല​കീ​ഴാ​യി മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. തേ​നി സ്വ​ദേ​ശി​ക​ളാ​യ കു​ടും​ബം സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​വും ആ​യു​ർ​ഭാ​ഗ​ത്തു​നി​ന്നും വ​ന്ന വാ​ഹ​ന​വു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ച കാ​ർ റോ​ഡി​ൽ ത​ല​കു​ത്ത​നെ മ​റി​ഞ്ഞു. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ യു​വ​തി​യെ വെ​ഞ്ഞാ​റ​മൂ​ട്ടി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വ​ർ​ക്ക​ല​യി​ലും ജ​ഡാ​യു​പ്പാ​റ​യി​ലും സ​ന്ദ​ർ​ശ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.