കരസേനാ മേധാവിയുടെ കാലാവധി നീട്ടി
Sunday, May 26, 2024 8:10 PM IST
ന്യൂഡൽഹി: മേയ് 31നു സർവീസിൽ നിന്ന് വിരമിക്കാനിരുന്ന കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെയുടെ കാലാവധി പ്രതിരോധ മന്ത്രാലയം നീട്ടി.
ജൂൺ 30 വരെയാണ് കാലാവധി നീട്ടിയത്. 1954ലെ സൈനിക നിയമത്തിലെ 16 എ (4) പ്രകാരമാണ് നടപടിയെന്ന് പ്രതിരോധ മന്ത്രാലയം ഇറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
കരസേനാ മേധാവിമാർ അധികാരമൊഴിയുന്നതിന് ഒരു മാസം മുമ്പ് തന്നെ പിൻഗാമിയെ പ്രഖ്യാപിക്കാറുണ്ട്. എന്നാൽ മനോജ് പാണ്ഡെയുടെ പിൻഗാമിയെ ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല.