തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​ന​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട യോ​ഗ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി ടൂ​റി​സം ഡ​യ​റ​ക്ട​ര്‍ പി.​ബി.​നൂ​ഹ്. മേ​യ് 21 ന് ​യോ​ഗം ചേ​ര്‍​ന്ന​ത് വി​വി​ധ വി​ഷ​യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യാ​നാ​ണ്. മ​ദ്യ​ന​യം പു​തു​ക്കു​ന്ന​ത് ച​ര്‍​ച്ച ചെ​യ്യാ​ന​ല്ല യോ​ഗം വി​ളി​ച്ച​തെ​ന്നും ടൂ​റി​സം ഡ​യ​റ​ക്ട​ര്‍ പ​റ​ഞ്ഞു.

മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മ​ല്ല യോ​ഗം വി​ളി​ച്ച​ത്. പ​തി​വ് യോ​ഗം മാ​ത്ര​മാ​ണ​ത് ചേ​ർ​ന്ന​ത്. മ​ദ്യ​ന​യം സം​ബ​ന്ധി​ച്ച് സ​ര്‍​ക്കാ​രി​ന് ഒ​രു ശി​പാ​ര്‍​ശ​യും ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നും ടൂ​റി​സം വ​കു​പ്പ് വ്യ​ക്ത​മാ​ക്കി. ടൂ​റി​സം വ​കു​പ്പി​ന്‍റെ ഡ​യ​റ​ക്ട​ർ എ​ന്ന നി​ല​യി​ൽ മേ​ഖ​ല​യി​ലെ വി​ഷ​യ​ങ്ങ​ൾ പ​ഠി​ക്കാ​ൻ ഡ​യ​റ​ക്ട​റു​ടെ ത​ല​ത്തി​ൽ യോ​ഗ​ങ്ങ​ൾ ചേ​രും.

അ​പ്ര​കാ​രം ഒ​രു സ്റ്റേ​ക് ഹോ​ൾ​ഡ​ർ മീ​റ്റി​ങ്ങാ​ണ് മേ​യ് 21ന് ​ന​ട​ത്തി​യി​ട്ടു​ള്ള​തെ​ന്നും ടൂ​റി​സം ഡ​യ​റ​ക്ട​ർ ഇ​റ​ക്കി​യ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു. ടൂ​റി​സം വ​കു​പ്പ് സെ​ക്ര​ട്ട​റി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ടൂ​റി​സം ഡ​യ​റ​ക്ട​റാ​ണ് യോ​ഗം വി​ളി​ച്ച​ത്. ഈ ​സൂം മീ​റ്റിം​ഗി​ൽ ബാ​റു​ട​മ​ക​ൾ അ​ട​ക്കം പ​ങ്കെ​ടു​ത്തി​രു​ന്നു.

ഇ​തി​ൽ മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ലോ നി​ർ​ദേ​ശ​മോ ഒ​ന്നും ഇ​ല്ല. മ​ദ്യ​ന​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ മേ​ഖ​ല​ക​ളി​ലെ അ​ഭി​പ്രാ​യം അ​റി​യാ​ൻ ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ നി​ർ​ദേ​ശം ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും ടൂ​റി​സം ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു.