മൈ​സൂ​രു: ക​ര്‍​ണാ​ട​ക​യി​ലെ മൈ​സൂ​രു​വി​ല്‍ വീ​ട്ട​മ്മ​യെ ക​ടു​വ ക​ടി​ച്ച് കൊ​ന്നു. മൂ​ര്‍​ബ​ന്ദ് സ്വ​ദേ​ശി ചി​ക്കി(48) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ശ​നി​യാ​ഴ്ച വൈ​കി​ട്ട് വ​ന​മേ​ഖ​ല​യ്ക്ക് സ​മീ​പം ആ​ടു​ക​ളെ മേ​യി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് ഇ​വ​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. രാ​ത്രി ഏ​റെ വൈ​കി​യി​ട്ടും ഇ​വ​ര്‍ തി​രി​കെ വ​രാ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്നാ​ണ് ബ​ന്ധു​ക്ക​ള്‍ തി​ര​ച്ചി​ല്‍ തു​ട​ങ്ങി​യ​ത്.

ഒ​രു വി​വ​ര​വും ല​ഭി​ക്കാ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്ന് വ​നം​വ​കു​പ്പി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ വി​കൃ​ത​മാ​ക്ക​പ്പെ​ട്ട നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കി.