ക്വ​ലാ​ലം​പൂ​ര്‍: മ​ലേ​ഷ്യ മാ​സ്റ്റേ​ഴ്‌​സ് ബാ​ഡ്മി​ന്‍റ​ണ്‍ ഫൈ​ന​ലി​ല്‍ ഇ​ന്ത്യ​യു​ടെ ഒ​ളി​മ്പി​ക് ജേ​താ​വ് പി.​വി. സി​ന്ധു​വി​ന് തോ​ൽ​വി. ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ല്‍ ലോ​ക ഏ​ഴാം ന​മ്പ​ര്‍ താ​ര​വും നി​ല​വി​ലെ ഏ​ഷ്യ​ന്‍ ചാ​മ്പ്യ​നു​മാ​യ ചൈ​ന​യു​ടെ വാം​ഗ് ഷി​യോ​ടാ​ണ് സി​ന്ധു പ​രാ​ജ​യ​പ്പെ​ട്ട​ത്. സ്കോ​ർ: 21-16, 5-21, 16-21.

ആ​ദ്യ സെ​റ്റ് നേ​ടി ഗം​ഭീ​ര​മാ​യി പോ​രാ​ട്ടം തു​ട​ങ്ങി​യ സി​ന്ധു ര​ണ്ടും മൂ​ന്നും സെ​റ്റു​ക​ൾ കൈ​വി​ടു​ക​യാ​യി​രു​ന്നു.

സെ​മി​യി​ല്‍ താ​യ്‌​ല​ന്‍​ഡി​ന്‍റെ ബു​സാ​ന​ന്‍ ഒം​ഗ്ബാ​റം​റും​ഗ് ഫാ​നി​നെ കീ​ഴ​ട​ക്കി​യാ​ണ് അ​ഞ്ചാം സീ​ഡാ​യ സി​ന്ധു ഫൈ​ന​ലി​ലെ​ത്തി​യ​ത്.