തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ഴ​മു​ന്ന​റി​യി​പ്പി​ൽ മാ​റ്റം. വ്യാ​ഴാ​ഴ്ച വ​രെ വി​വി​ധ ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥാ​വ​കു​പ്പ് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഇ​ന്ന് തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടാ​ണ്.

തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ൽ ഒ​രു ജി​ല്ല​ക​ളി​ലും മ​ഴ​മു​ന്ന​റി​യി​പ്പി​ല്ല. അ​തേ​സ​മ​യം, ബു​ധ​നാ​ഴ്ച തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലും വ്യാ​ഴാ​ഴ്ച തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. 24 മ​ണി​ക്കൂ​റി​ൽ 64.5 മി​ല്ലി​മീ​റ്റ​റി​ൽ മു​ത​ൽ 115.5 മി​ല്ലി​മീ​റ്റ​ർ വ​രെ മ​ഴ ല​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തെ​യാ​ണ് ശ​ക്ത​മാ​യ മ​ഴ എ​ന്ന​ത് കൊ​ണ്ട് അ​ർ​ഥ​മാ​ക്കു​ന്ന​ത്.