കോ​ഴി​ക്കോ​ട്: ഉ​ള്ള്യേ​രി ക​ണ​യ​ങ്കോ​ട്ട് ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. ഉ​ള്ള്യേ​രി മു​ണ്ടോ​ത്ത് പ​റാ​ട്ടാം​പ​റ​മ്പ​ത്ത് പ്ര​ബീ​ഷി​ന്‍റെ മ​ക​ൻ അ​ഭി​ഷേ​ക് (17) ആ​ണ് മ​രി​ച്ച​ത്.

ക​ണ​യ​ങ്കോ​ട് പാ​ല​ത്തി​ന് സ​മീ​പം ഇ​ന്നു രാ​വി​ലെ 6.30നാ​ണ് അ​പ​ക​ടം. ത​ടി​ലോ​റി​യെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ ബൈ​ക്ക് ലോ​റി​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ഭി​ഷേ​കി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണ​പ്പെ​ട്ടി​രു​ന്നു. മൃ​ത​ദേ​ഹം കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.