ല​ക്‌​നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഷാ​ജ​ഹാ​ന്‍​പു​രി​ല്‍ ട്ര​ക്ക് നി​ർ​ത്തി​യി​ട്ടി​രു​ന്ന ബ​സി​ന് മു​ക​ളി​ലേ​ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ 11 പേ​ര്‍ മ​രി​ച്ചു. 10 പേ​ര്‍​ക്ക് പ​രി​ക്കു​ണ്ട്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

സീ​താ​പു​രി​ല്‍​നി​ന്നും ഉ​ത്ത​രാ​ഖ​ണ്ഡി​ലെ പു​ര്‍​ണ​ഗി​രി​യി​ലേ​ക്ക് തീ​ര്‍​ഥാ​ട​ക​രു​മാ​യ പോ​യ ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. എ​ഴു​പ​തോ​ളം പേ​രാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്.

ക​ല്ലു​ക​ളു​മാ​യി പോ​യ ട്ര​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് ബ​സി​ന് മു​ക​ളി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നാ​യി ബ​സ് വ​ഴി​യ​രി​കി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന സ​മ​യ​ത്താ​ണ് അ​പ​ക​ടം.

ഈ ​സ​മ​യ​ത്ത് ബ​സി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​വ​രാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. പി​ന്നീ​ട് ക്രെ​യി​ൻ എ​ത്തി​ച്ച് ട്ര​ക്ക് മാ​റ്റി​യ ശേ​ഷ​മാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​വ​രെ പു​റ​ത്തെ​ടു​ത്ത​ത്.