ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ആ​ശു​പ​ത്രി​ക്ക് തീ​പി​ടി​ച്ച് ആ​റ് ന​വ​ജാ​ത ശി​ശു​ക്ക​ൾ വെ​ന്തു​മ​രി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ആ​റ് കു​ട്ടി​ക​ൾ വെ​ന്‍റി​ലേ​റ്റ​റി​ലാ​ണ്.

വി​വേ​ക് വി​ഹാ​റി​ലെ കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ൽ ശ​നി​യാ​ഴ്ച രാ​ത്രി 11ഓ​ടെ​യാ​ണ് സം​ഭ​വം. നി​ല​വി​ൽ തീ ​പൂ​ർ​ണ​മാ​യും നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യ​താ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. 12 അ​ഗ്നി​ശ​മ​ന സേ​നാ യൂ​ണി​റ്റു​ക​ൾ എ​ത്തി​യാ​ണ് തീ ​നി​യ​ന്ത്രി​ച്ച​ത്.

തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം എ​ന്താ​ണെ​ന്ന് വ്യ​ക്ത​മ​ല്ല. പു​ക ശ്വ​സി​ച്ച​തും കു​ട്ടി​ക​ളു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ​താ​യാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ.