ന്യൂ​ഡ​ല്‍​ഹി: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​റാം ഘ​ട്ട വോ​ട്ടെ​ടു​പ്പ് തു​ട​രു​ന്ന​തി​നി​ടെ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ സോ​ണി​യാ ഗാ​ന്ധി​യും രാ​ഹു​ല്‍ ഗാ​ന്ധി​യും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. രാവിലെ ന്യൂ​ഡ​ല്‍​ഹി മ​ണ്ഡ​ല​ത്തി​ലെ നി​ര്‍​മാ​ണ്‍ ഭ​വ​ന്‍ ബൂ​ത്തി​ലെ​ത്തി​യാ​ണ് ഇ​രു​വ​രും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

മ​ണ്ഡ​ല​ത്തി​ല്‍ ആം​ആ​ദ്മി പാർട്ടിയു​ടെ സ്ഥാ​നാ​ര്‍​ഥി​യാ​യ സോം​നാ​ഥ് ഭാ​ര​തി ആ​ണ് ഇ​ന്ത്യാ സ​ഖ്യ​ത്തി​ന് വേ​ണ്ടി മ​ത്സ​രി​ക്കു​ന്ന​ത്. മു​ന്‍ കേ​ന്ദ്ര മ​ന്ത്രി സു​ഷ​മാ സ്വ​രാ​ജി​ന്‍റെ മ​ക​ള്‍ ബാ​ന്‍​സു​രി സ്വ​രാ​ജ് ആ​ണ് ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി.

യു​പി, ബി​ഹാ​ർ, ബം​ഗാ​ൾ, ഹ​രി​യാ​ന, ഒ​ഡീ​ഷ, ജാ​ർ​ഖ​ണ്ഡ്, ഡ​ൽ​ഹി സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും കേ​ന്ദ്ര​ഭ​ര​ണ​പ്ര​ദേ​ശ​മാ​യ ജ​മ്മു കാ​ഷ്മീ​രി​ലെ​യും 58 മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് ഇ​ന്നു വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ആ​കെ 11 കോ‌​ടി വോ​ട്ട​ർ​മാ​രാ​ണ് ഇ​ന്ന് സ​മ്മ​തി​ദാ​ന അ​വ​കാ​ശം വി​നി​യോ​ഗി​ക്കു​ക. 889 സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​ര​രം​ഗ​ത്തു​ണ്ട്.