മുംബൈയിൽ കൊക്കെയ്നുമായി നൈജീരിയൻ പൗരൻ പിടിയിൽ
Saturday, May 25, 2024 4:35 AM IST
മുംബൈ: തെക്കൻ മുംബൈയിലെ നാഗ്പാഡയിൽ നിന്ന് മയക്കുമരുന്നുമായി നൈജീരിയൻ പൗരനെ പിടികൂടി. ഇയാളിൽ നിന്നും 80 ലക്ഷം രൂപ വിലമതിക്കുന്ന 200ഗ്രാം കൊക്കെയ്ൻ കണ്ടെടുത്തു.
മുംബൈ പോലീസിന്റെ ആന്റി നാർക്കോട്ടിക് സെല്ലാണ് (എഎൻസി) വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. പതിവ് പട്രോളിങ്ങിനിടെ നൈജീരിയൻ പൗരനെ പോലീസ് സംശയാസ്പദമായ രീതിയിൽ കണ്ടു.
പോലീസ് ഇയാളോട് അടുത്തേയ്ക്ക് വരാൻ പറഞ്ഞപ്പോൾ ഇയാൾ ഓടി. തുടർന്ന് പിടികൂടി പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റാൻസസ് (എൻഡിപിഎസ്) നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.