തൃ​ശൂ​ര്‍: ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തി​നി​ടെ തൃ​ശൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് സ​മീ​പം കൂ​റ്റ​ന്‍ മ​രം വീ​ണ് പെ​ട്ടി ഓ​ട്ടോ ത​ക​ര്‍​ന്നു. റോ​ഡ് സൈ​ഡി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ത്തി​ന് മു​ക​ളി​ലേ​ക്കാ​ണ് മ​രം വീ​ണ​ത്.

ഈ ​സ​മ​യ​ത്ത് വാ​ഹ​ന​ത്തി​നു​ള്ളി​ല്‍ ആ​ളി​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. അ​പ​ക​ട​ത്തി​ന് തൊ​ട്ടു​മു​മ്പാ​ണ് നി​റ​യെ യാ​ത്ര​ക്കാ​രു​ള്ള ബ​സ് റോ​ഡി​ലൂ​ടെ ക​ട​ന്നു​പോ​യ​തെ​ന്ന് ദൃ​ക്‌​സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞു.

ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ പീ​ഡി​യാ​ട്രി​ക് വാ​ര്‍​ഡി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം. ഫ​യ​ര്‍​ഫോ​ഴ്‌​സ് സ്ഥ​ല​ത്തെ​ത്തി മ​ര​ക്കൊ​മ്പു​ക​ള്‍ മു​റി​ച്ച് മാ​റ്റാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്.