ച​ണ്ഡീ​ഗ​ഡ്: ഹ​രി​യാ​ന​യി​ലെ അം​ബാ​ല​യി​ല്‍ മി​നി ബ​സും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് ഏ​ഴ് പേ​ര്‍ മ​രി​ച്ചു. ഒ​രു കു​ടും​ബ​ത്തി​ലു​ള്ള​വ​രാ​ണ് മ​രി​ച്ച​തെ​ന്നാ​ണ് വി​വ​രം. അ​പ​ക​ട​ത്തി​ല്‍ 25ഓ​ളം പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

ഇ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. അം​ബാ​ല-​ഡ​ല്‍​ഹി-​ജ​മ്മു കാ​ഷ്മീ​ര്‍ ദേ​ശീ​യ​പാ​ത​യി​ല്‍ ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് അ​പ​ക​ടം.

വൈ​ഷ്‌​ണോ​ദേ​വി​യി​ലേ​ക്ക് തീ​ര്‍​ഥാ​ട​ക​രു​മാ​യി പോ​യ വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ഡ്രൈ​വ​ര്‍ മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​താ​ണ് അ​പ​ക​ട​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് സൂ​ച​ന.