ആ​ല​പ്പു​ഴ: കാ​യം​കു​ള​ത്ത് സൈ​ക്കി​ളി​ല്‍ വ​ന്ന പ​തി​നാ​ലു​കാ​ര​നെ മ​ര്‍​ദി​ച്ച കേ​സി​ല്‍ പ്ര​തി അ​റ​സ്റ്റി​ല്‍. കൃ​ഷ്ണ​പു​രം കാ​പ്പി​ല്‍ കി​ഴ​ക്കു​മു​റി​യി​ല്‍ ആ​ലം​പ​ള്ളി​ല്‍ വീ​ട്ടി​ല്‍ ജി​ജി എ​ന്ന മ​നോ​ജ് (47) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ആ​ക്രി സാ​ധ​ന​ങ്ങ​ള്‍ വി​റ്റ ശേ​ഷം സൈ​ക്കി​ളി​ൽ മ​ട​ങ്ങു​ക​യാ​യി​രു​ന്ന കുട്ടിയെ മ​നോ​ജ് ത​ട​ഞ്ഞു നി​ര്‍​ത്തി മ​ർ​ദി​ച്ച​താ​യാ​ണ് പ​രാ​തി. ആ​ക്രി സാ​ധ​ന​ങ്ങ​ള്‍ മോ​ഷ്ടി​ച്ച​താ​ണോ എ​ന്ന് ചോ​ദി​ച്ചാ​യി​രു​ന്നു മ​ര്‍​ദ​നം.

മർദ്ദനമേറ്റ കുട്ടിക്ക് ഒപ്പമുണ്ടായിരുന്ന സ​ഹോ​ദ​ര​നെ ഇ​യാ​ള്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നുണ്ട്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ മ​നോ​ജി​നെ ജു​ഡീ​ഷ്യ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ റി​മാ​ന്‍ഡ് ചെ​യ്തു.