കൊ​​ച്ചി: തൃ​​ശൂ​​ര്‍ മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് റാ​​ഗിം​​ഗ് കേ​​സി​​ല്‍ ഉ​​ള്‍പ്പെ​​ട്ട വി​​ദ്യാ​​ര്‍ഥി​​ക​​ള്‍ ന​​ല്‍കി​​യ മു​​ന്‍കൂ​​ര്‍ജാ​​മ്യ ഹ​​ര്‍ജി ഹൈ​​ക്കോ​​ട​​തി മേയ് 27ന് ​​പ​​രി​​ഗ​​ണി​​ക്കാ​​ന്‍ മാ​​റ്റി.

ജാ​​മ്യം ല​​ഭി​​ക്കാ​​വു​​ന്ന വ​​കു​​പ്പു​​ക​​ളാ​​ണ് വി​​ദ്യാ​​ര്‍ഥി​​ക​​ള്‍ക്കെ​​തി​​രേ ചു​​മ​​ത്തി​​യി​​ട്ടു​​ള്ള​​തെ​​ങ്കി​​ലും മ​​റ്റ് ഗൗ​​ര​​വ കു​​റ്റ​​ങ്ങ​​ളു​​ണ്ടാ​​യി​​ട്ടു​​ണ്ടോ​​യെ​​ന്ന് അ​​റി​​യി​​ക്കാ​​ന്‍ സ​​ര്‍ക്കാ​​രി​​ന് നി​​ര്‍ദേ​​ശം ന​​ല്‍കി​​യ ജ​​സ്റ്റീ​​സ് സി.​​എ​​സ്. ഡ​​യ​​സ് ഹ​​ര്‍ജി മാ​​റ്റു​​ക​​യാ​​യി​​രു​​ന്നു. വി​​ദ്യാ​​ര്‍ഥി​​ക​​ള്‍ ത​​മ്മി​​ലു​​ള്ള കേ​​സ് ഒ​​ത്തു​​തീ​​ര്‍പ്പാ​​ക്കി​​യെ​​ന്നും ജാ​​മ്യം അ​​നു​​വ​​ദി​​ക്ക​​ണ​​മെ​​ന്നു​​മാ​​ണ് ഹ​​ര്‍ജി​​ക്കാ​​രു​​ടെ ആ​​വ​​ശ്യം.

എം​​ബി​​ബി​​എ​​സ് വി​​ദ്യാ​​ര്‍ഥി​​ക​​ളാ​​യ ക​​പി​​ല്‍ ഗാ​​ര്‍ഗ്, പീ​​യൂ​​ഷ് ഗ​​ണ്‍പ​​ത്, ജൈ​​നു​​ല്‍ അ​​ബ്ദീ​​ന്‍, പ്ര​​തീ​​ക് വി​​ത്ത​​ല്‍, ഖു​​ശ്‌​​വ​​ന്ത്, അ​​നു​​പം യാ​​ദ​​വ്, ഗോ​​വി​​ന്ദ്കു​​മാ​​ര്‍ ജോ​​ഗ​​ല്‍ എ​​ന്നി​​വ​​ര്‍ ന​​ല്‍കി​​യ ഹ​​ര്‍ജി​​യാ​​ണ് കോ​​ട​​തി പ​​രി​​ഗ​​ണി​​ച്ച​​ത്.

ക​​ഴി​​ഞ്ഞ ഏ​​പ്രി​​ല്‍ 18ന് ​​വോ​​ളി​​ബോ​​ള്‍ ക​​ളി​​ക്കി​​ടെ പ്ര​​തി​​ക​​ള്‍ ജൂ​​ണി​​യ​​ര്‍ വി​​ദ്യാ​​ര്‍ഥി​​ക​​ളാ​​യ ഹ​​ര്‍ഷ​​വ​​ര്‍ധ​​ന്‍ പാ​​ണ്ഡേ, വൈ​​ഭ​​വ് ഭ​​ര​​ദ്വാ​​ജ് എ​​ന്നി​​വ​​രെ ആ​​ക്ര​​മി​​ക്കു​​ക​​യും മാ​​ന​​സി​​ക​​മാ​​യി പീ​​ഡി​​പ്പി​​ക്കു​​ക​​യും ചെ​​യ്‌​​തെ​​ന്നാ​​ണു കേ​​സ്.