തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വാ​ര്‍​ഡ് പു​ന​ര്‍​വി​ഭ​ജ​നം സം​ബ​ന്ധി​ച്ച ഓ​ര്‍​ഡി​ന​ന്‍​സ് മ​ട​ക്കി ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍. തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​നി​ല്‍​ക്കു​ന്ന​ത് ചൂ​ണ്ടി​ക്കാ​ണ്ടി​യാ​ണ് ന​ട​പ​ടി.

ഓ​ര്‍​ഡി​ന​ന്‍​സി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ അ​നു​മ​തി വേ​ണ​മെ​ന്നും ഗ​വ​ര്‍​ണ​ര്‍ വ്യ​ക്ത​മാ​ക്കി. തി​ങ്ക​ളാ​ഴ്ച ചേ​ര്‍​ന്ന പ്ര​ത്യേ​ക മ​ന്ത്രി​സ​ഭാ യോ​ഗ​മാ​ണ് സം​സ്ഥാ​ന​ത്തെ മു​ഴു​വ​ന്‍ ത​ദ്ദേ​ശ വാ​ര്‍​ഡു​ക​ളി​ലും ഒ​രു വാ​ര്‍​ഡ് അ​ധി​ക​മാ​യി പു​ന​ര്‍​വി​ഭ​ജ​നം ന​ട​ത്താ​നു​ള്ള ഓ​ര്‍​ഡി​ന​ന്‍​സ് പു​റ​ത്തി​റ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

ഗ​വ​ര്‍​ണ​ര്‍ ഓ​ര്‍​ഡി​ന​ന്‍​സി​ല്‍ ഒ​പ്പു​വ​ച്ച ശേ​ഷം വെ​ള്ളി​യാ​ഴ്ച മ​ന്ത്രി​സ​ഭാ യോ​ഗം ചേ​ര്‍​ന്ന് ജൂ​ണ്‍ 10 മു​ത​ല്‍ നി​യ​മ​സ​ഭാ സ​മ്മേ​ള​നം വി​ളി​ക്കാ​നാ​യി​രു​ന്നു നീ​ക്കം. എ​ന്നാ​ല്‍ ഓ​ര്‍​ഡി​ന​ന്‍​സി​ല്‍ ഒ​പ്പി​ടാ​തെ സ​ഭാ സ​മ്മേ​ള​നം വി​ളി​ച്ചു ചേ​ര്‍​ക്കാ​ന്‍ ഗ​വ​ര്‍​ണ​റോ​ട് ശി​പാ​ര്‍​ശ ചെ​യ്യാ​നും സ​ര്‍​ക്കാ​രി​ന് ക​ഴി​യി​ല്ല.

സ​ഭാ​സ​മ്മേ​ള​നം വി​ളി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചാ​ല്‍ ഓ​ര്‍​ഡി​ന​ന്‍​സി​ന് പ​ക​രം ബി​ല്ല് കൊ​ണ്ടു​വ​രേ​ണ്ടി വ​രും. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ടി​യ​ന്ത​ര​മാ​യി ഓ​ര്‍​ഡി​ന​ന്‍​സി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ അ​നു​മ​തി തേ​ടാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് സ​ര്‍​ക്കാ​ര്‍.