പാ​ല​ക്കാ​ട്: ക്വാ​റി​യി​ലേ​ക്ക് കാ​ൽ തെ​ന്നി​വീ​ണ് ര​ണ്ട് പേ​ർ മ​രി​ച്ചു. മേ​ഘ​ജ് (18), അ​ഭ​യ് (21) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. സ​ഹോ​ദ​ര​ങ്ങ​ളു​ടെ മ​ക്ക​ളാ​ണ് ഇ​വ​ർ.

ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​രു​വ​രും സം​സാ​രി​ച്ചു​കൊ​ണ്ട് ന​ട​ക്കു​ന്ന​തി​നി​ടെ മേ​ഘ​ജി​ന്‍റെ കാ​ൽ വ​ഴു​തി ക്വാ​റി​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് മേ​ഘ​ജി​നെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​ഭ​യും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ഇ​ത് ക​ണ്ട മ​റ്റൊ​രു സ​മീ​പ​വാ​സി ഉ​ട​ൻ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. കോ​ങ്ങാ​ട് അ​ഗ്നി​ശ​മ​ന സേ​ന​യെ​ത്തി തി​ര​ച്ചി​ൽ ന​ട​ത്തി ആ​ദ്യം മേ​ഘ​ജി​ന്റെ​യും പി​ന്നീ​ട്12.30 ഓ​ടെ അ​ഭ​യ് യു​ടെ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു.

പു​ലാ​പ്പ​റ്റ എം​എ​ൻ​കെ​എം സ്കൂ​ളി​ൽ നി​ന്നും ഈ​വ​ർ​ഷം പ്ല​സ് ടു ​ക​ഴി​ഞ്ഞ വി​ദ്യാ​ർ​ഥി​യാ​ണ് മേ​ഘ​ജ്. നെ​ഹ്‌​റു കോ​ള​ജ് ര​ണ്ടാം വ​ർ​ഷ ഡി​ഗ്രി വി​ദ്യാ​ർ​ഥി​യാ​ണ് അ​ഭ​യ്.