മം​ഗ​ളൂ​രു: അ​ന​ധി​കൃ​ത​മാ​യി തോ​ക്ക് കൈ​വ​ശം വ​ച്ച സം​ഭ​വ​ത്തി​ല്‍ ര​ണ്ട് മ​ല​യാ​ളി​ക​ള്‍ മം​ഗ​ളു​രു​വി​ല്‍ അ​റ​സ്റ്റി​ല്‍. മ​ഞ്ചേ​ശ്വ​രം ക​ട​മ്പാ​ര്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​സ്ഗ​ര്‍ (26) മ​ഞ്ചേ​ശ്വ​രം മൂ​ട​മ്പ​യി​ല്‍ സ്വ​ദേ​ശി അ​ബ്ദു​ള്‍ നി​സാ​ര്‍ കെ (29) ​എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ക​ര്‍​ണാ​ട​ക പൊ​ലീ​സാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഉ​ള്ളാ​ലി​ലെ ത​ല​പ്പാ​ടി​യി​ല്‍ നി​ന്ന് പി​സ്റ്റ​ളു​മാ​യി കാ​റി​ല്‍ വ​രു​ന്പോ​ഴാ​ണ് പി​ടി​യി​ലാ​യ​ത്. പി​സ്റ്റ​ളി​നൊ​പ്പം ര​ണ്ട് തി​ര​ക​ള്‍, ര​ണ്ട് മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ എ​ന്നി​വ​യും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.

മു​ഹ​മ്മ​ദ് അ​സ്ഗ​ര്‍ നേ​ര​ത്തേ​യും ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണെ​ന്ന് ക​ര്‍​ണാ​ട​ക പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി. മ​ഞ്ചേ​ശ്വ​രം പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ കൊ​ല​പാ​ത​ക​ശ്ര​മം, ത​ട്ടി​ക്കൊ​ണ്ട് പോ​ക​ല്‍ എ​ന്നി​വ​യ്ക്കും ഉ​ള്ളാ​ള്‍ സ്‌​റ്റേ​ഷ​നി​ല്‍ ക​ഞ്ചാ​വ് വി​ല്‍​പ​ന​യ്ക്കും ബം​ഗ​ളു​രു ബ​യ്യ​പ്പ​ന​ഹ​ള്ളി സ്‌​റ്റേ​ഷ​നി​ല്‍ ക​ഞ്ചാ​വ് ക​ട​ത്തി​യ​തി​നും അ​സ്ഗ​റി​നെ​തി​രെ കേ​സു​ക​ളു​ണ്ട്.