ക​ണ്ണൂ​ര്‍: പ​യ്യ​ന്നൂ​രി​ല്‍ വീ​ട് കു​ത്തി​തു​റ​ന്ന് 75 പ​വ​ന്‍ സ്വ​ര്‍​ണം ക​വ​ര്‍​ന്നു. പെ​രു​മ്പ​യി​ല്‍ സി.​എ​ച്ച്.​സു​ഹ​റ​യു​ടെ വീ​ട്ടി​ലാ​ണ് ക​വ​ര്‍​ച്ച ന​ട​ന്ന​ത്. രാ​വി​ലെ ഉ​റ​ക്കം ഉ​ണ​ര്‍​ന്ന​പ്പോ​ളാ​ണ് മു​ന്നി​ലെ വാ​തി​ല്‍ തു​റ​ന്നു കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്.

വാ​തി​ലി​ന്‍റെ പൂ​ട്ട് പൊ​ളി​ച്ചാ​ണ് മോ​ഷ്ടാ​വ് അ​ക​ത്തു ക​യ​റി​യ​ത്. ര​ണ്ട് മു​റി​ക​ളി​ലാ​യു​ണ്ടാ​യി​രു​ന്ന അ​ല​മാ​ര​ക​ള്‍ കു​ത്തി​പ്പൊ​ളി​ച്ചാ​ണ് ക​വ​ര്‍​ച്ച ന​ട​ത്തി​യ​തെ​ന്നു വീ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. വീ​ടി​നു​ള്ളി​ല്‍ ക​മ്പി​പ്പാ​ര​യും ക​ത്തി​യും വാ​ളും ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി.

സം​ഭ​വം ന​ട​ക്കു​മ്പോ​ള്‍ പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള ഭ​ര്‍​ത്താ​വ് ആ​മു​വി​നൊ​പ്പ​മാ​യി​രു​ന്നു സു​ഹ​റ. വീ​ട്ടി​ല്‍ മ​ക​നും ഭാ​ര്യ​യും മ​ക്ക​ളു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​ര്‍ മു​ക​ളി​ല​ത്തെ നി​ല​യി​ലാ​യി​രു​ന്നു.