തി​രു​വ​ല്ല: അ​മേ​രി​ക്ക​യി​ലെ ഡാ​ള​സി​ല്‍ വ​ച്ചു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച ഡോ.​കെ.​പി.​യോ​ഹ​ന്നാ​ന്‍റെ മൃ​ത​ദേ​ഹം നാ​ളെ രാ​വി​ലെ പ​ത്തി​ന് തി​രു​വ​ല്ല​യി​ലെ ബി​ലീ​വേ​ഴ്‌​സ് ക​ത്തീ​ഡ്ര​ലി​ൽ സം​സ്ക​രി​ക്കും.

തി​രു​വ​ല്ല​യി​ലെ ബി​ലീ​വേ​ഴ്സ് ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​ച്ച മൃ​ത​ദേ​ഹ​ത്തി​ൽ സ​മൂ​ഹ​ത്തി​ന്‍റെ നാ​നാ​തു​റ​ക​ളി​ലു​ള്ള​വ​ർ അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു.

ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ, മ​ന്ത്രി​മാ​രാ​യ സ​ജി ചെ​റി​യാ​ൻ വി.​എ​ൻ. വാ​സ​വ​ൻ, ഗോ​വ ഗ​വ​ർ​ണ​ർ പി. ​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള, കെ.​സി.​വേ​ണു​ഗോ​പാ​ൽ എം​പി, ആ​ന്‍റോ ആ​ന്‍റ​ണി എം​പി തു​ട​ങ്ങി​യ​വ​ർ അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു.

ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ നെ​ടു​മ്പാ​ശേ​രി​യി​ൽ എ​ത്തി​ച്ച മൃ​ത​ദേ​ഹം വി​ലാ​പ​യാ​ത്ര​യാ​യി ആ​ല​പ്പു​ഴ വ​ഴി​യാ​ണ് സ്വ​ദേ​ശ​മാ​യ നി​ര​ണ​ത്തെ​ത്തി​യ​ത്. ഹ​രി​പ്പാ​ട് ന​ഗ​ര​സ​ഭ ക​വാ​ട​ത്തി​ല്‍ ചെ​യ​ര്‍​മാ​ന്‍ കെ.​കെ.​രാ​മ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ന്തി​മോ​പ​ചാ​രം അ​ര്‍​പ്പി​ച്ചു.

പ​ത്ത​നം​തി​ട്ട ജി​ല്ലാ അ​തി​ര്‍​ത്തി​യാ​യ വീ​യ​പു​ര​ത്ത് മാ​ത്യു ടി.​തോ​മ​സ് എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങി. തു​ട​ർ​ന്ന് തി​രു​വ​ല്ല​യി​ലെ ബി​ലീ​വേ​ഴ്സ് ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു​വ​ച്ചു.

നാ​ളെ രാ​വി​ലെ ഒ​ന്പ​തു​വ​രെ പൊ​തു​ദ​ർ​ശ​നം തു​ട​രും. തു​ട​ർ​ന്ന് സം​സ്‌​കാ​ര ശു​ശ്രൂ​ഷ​യു​ടെ ഏ​ഴാം​ഘ​ട്ടം ആ​രം​ഭി​ക്കും. പ​ത്തി​ന് ബി​ലീ​വേ​ഴ്‌​സ് ക​ത്തീ​ഡ്ര​ലി​ലേ​ക്ക് ഭൗ​തി​ക​ശ​രീ​രം എ​ത്തി​ക്കും. പ​തി​നൊ​ന്നോ​ടെ സം​സ്‌​കാ​ര ച​ട​ങ്ങു​ക​ൾ പൂ​ർ​ത്തി​യാ​കും.