ല​ക്നോ: യു​പി​യി​ലെ ഒ​രു പോ​ളിം​ഗ് ബൂ​ത്തി​ൽ യു​വാ​വ് എ​ട്ട് ത​വ​ണ ബി​ജെ​പി​ക്ക് വോ​ട്ട് ചെ​യ്ത സംഭവത്തിൽ നടപടിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ബൂത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. കള്ളവോട്ട് നടന്ന ബൂത്തില്‍ റീപോളിംഗ് നടത്താനും നിര്‍ദേശമുണ്ട്.

സംഭവത്തില്‍ ഈറ്റാ ജില്ലയിലെ നയാഗാവ് പൊലീസ് സ്റ്റേഷനില്‍ കേസെടുത്തിട്ടുണ്ട്. രാജന്‍ സിംഗ് എന്നയാളായിരുന്നു എട്ട് തവണ ബിജെപിക്ക് വോട്ട് ചെയ്തത്.

ഇതിന്‍റെ ദൃശ്യങ്ങള്‍ ഇന്ത്യാ സഖ്യം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ വോട്ടര്‍ ഫാറൂഖാബാദ് ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി മുകേഷ് രാജ്പുത്തിനായി എട്ട് തവണ വോട്ടു ചെയ്യുന്നത് വ്യക്തമാണ്.